ആഭ്യന്തര കലാപത്തില്‍ അടിയുലഞ്ഞ് പാലാ നഗരസഭ; നിര്‍ണായക നീക്കവുമായി എല്‍ഡിഎഫ്, ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.


പാലാ നഗരസഭയിലെ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്. തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക്‌ മുന്നിലാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ നോട്ടീസ് നല്‍കിയത്.

കേരള കോണ്‍ഗ്രസ് (എം), സിപിഎം കൗണ്‍സിലർമാർ നോട്ടീസില്‍ ഒപ്പിട്ടു. യുഡിഎഫില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ഭരണത്തില്‍ വരാൻ വേണ്ടിയല്ല രാഷ്ട്രീയ ധാർമികതയുടെ പുറത്താണ് അവിശ്വാസം പ്രമേയം നല്‍കിയതെന്ന് പാലാ നഗരസഭ പ്രതിപക്ഷ നേതാവ് ബിജു പാലൂപടവൻ പറഞ്ഞു. യുഡിഎഫില്‍ തന്നെ പ്രതിസന്ധിയാണ്. നഗരസഭയില്‍ ഭരണം നടക്കുന്നില്ല. ചെറുപ്പക്കാരിയായ ഒരു ചെയർപേഴ്സണ്‍ വന്നപ്പോള്‍ ഭരണത്തില്‍ പ്രതിപക്ഷം പിന്തുണ നല്‍കി. അവിശ്വാസം കൊടുത്തത് പ്രതിപക്ഷത്തിന് ഭരണം പിടിക്കാനല്ല. രാഷ്ട്രീയ ധാർമികതയുടെ പുറത്താണ് അവിശ്വാസം കൊണ്ട് വന്നതെന്നും ബിജു പാലൂപ്പടവൻ കൂട്ടിച്ചേർത്തു. സ്വാതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച്‌ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കഴിഞ്ഞ ആഴ്ച പ്രണയം പാസാക്കിയിരുന്നു.

Previous Post Next Post