വിവാഹം കഴിഞ്ഞ് രണ്ടുമാസം, നവവധു ജീവനൊടുക്കി


19കാരിയായ നവവധു മരിച്ച നിലയില്‍. തിരുവനന്തപുരം വർക്കല റാത്തിക്കലില്‍ നാസിയ മൻസിലില്‍ നൗഷാദിന്റെയും സഹീറയുടെയും മകള്‍ നാസിയയാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാസിയയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടർന്ന് നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

രണ്ടുമാസം മുൻപായിരുന്നു നാസിയയുടെ വിവാഹം. ഭർത്താവ് പരവൂർ തെക്കുംഭാഗം സ്വദേശി അൻസർ കുവൈത്തിലാണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് 13 ദിവസം കഴിഞ്ഞ് അൻസർ ജോലി സ്ഥലത്തേയ്ക്ക് മടങ്ങിപ്പോയി. ഭർത്താവില്‍നിന്ന് അകന്നു കഴിയുന്നതില്‍ നാസിയയ്ക്ക് മനോവിഷമമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഭർത്താവിന്റെ വീട്ടിലായിരുന്ന നാസിയ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരാഴ്‌ച മുൻപാണ് സ്വന്തം വീട്ടിലെത്തിയത്.

Previous Post Next Post