കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ പ്ലാറ്റ്ഫോമിലേക്കു തകര്‍ന്നുവീണു.


കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകർന്നുവീണു. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ക്ലോക്ക് ടവറാണ് തകർന്നുവീണത്.

ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം.

ഒരു തീവണ്ടി ഈ പ്ലാറ്റ്ഫോമില്‍ നിര്ത്തിയിട്ടിരുന്നു. അതില്‍ ആളുകള് ഉണ്ടായിരുന്നില്ല. രണ്ടും മൂന്നും പ്ലാറ്റ്ഫോമുകള്ക്കിടയിലാണ് ക്ലോക്ക് ടവര് സ്ഥിതി ചെയ്തിരുന്നത്. മുകളിലെ മേല്‍ക്കൂര ഉള്പ്പെടെയാണ് രണ്ടാം നമ്പര് പ്ലാറ്റ്ഫോമിലേക്ക് തകര്ന്നുവീണിരിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. രാവിലെയും ശക്തമായ മഴയായിരുന്നു. കെട്ടിടത്തിന് വിള്ളലുണ്ടെന്നും കാലപ്പഴക്കം മൂലം തകര്ച്ചയിലാണെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്ന്ന് പ്രശ്ന പരിഹാരത്തിനുള്ള ആലോചനകള് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്.

Previous Post Next Post