തിരുവനന്തപുരം :കടയ്ക്കാവൂരില്‍ നടുറോഡില്‍ യുവതിയുടെ കൈവെട്ടിമാറ്റി. കടയ്ക്കാവൂർ സ്വദേശിനി വിജി(38)ക്കാണ് ഗുരുതരമായി പരിക്കേറ്റത്.വിജിയുടെ രണ്ട് കൈകള്‍ക്കും പരിക്കേറ്രിട്ടുണ്ട്. കടയ്ക്കാവൂർ ചാവടിമുക്കില്‍ നടന്ന സംഭവത്തില്‍ ഇവരുടെ രണ്ടാം ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഗുരുതര പരിക്കേറ്റതിനെ തുടർന്ന് വിജിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിജിയുടെ വലതുകൈ പൂർണമായും വെട്ടിമാറ്റിയ നിലയിലാണ്. രണ്ടാമത്തെ കൈക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിടയാക്കിയ കാരണം എന്താണെന്ന് വ്യക്തമല്ല. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
നടുറോഡില്‍ യുവതിയുടെ കൈവെട്ടിമാറ്റി: രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍.
Malayala Shabdam News
0