അങ്കമാലി തുറവൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂക്കന്നൂർ ചൂളപുര പുതുശ്ശേരി വീട്ടില്‍ ഡേവിസിന്റെ മകൻ ഡെനിനാണ് (27) മരിച്ചത്.അങ്കമാലി തുറവൂർ കൊമര പാടശേഖര- വാതക്കാട് റോഡില്‍ ബുധനാഴ്ച പുലർച്ചെ 2.10ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് സമീപത്തെ കാനയില്‍ പതിക്കുകയായിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയില്‍.അങ്കമാലി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
അങ്കമാലിയില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം.
Malayala Shabdam News
0