വൈദ്യുതിയുടെ ദുരുപയോഗം കുറക്കണം ; എല്ലാവരും ഒന്നിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി മേഖലയിലെ വിതരണ, ഉല്‍പ്പാദന, പ്രസരണ പ്രയാസങ്ങള്‍ പരിഹരിച്ച്‌ ജനങ്ങള്‍ക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് വൈദ്യുതി പരിസ്ഥിതി പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ്.എറണാകുളം, ഇടുക്കി ജില്ലകളിലെ ജനപ്രതിനിധികളുടെയും മുതിര്‍ന്ന കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ വൈദ്യതി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വെള്ളവും വായുവും പോലെ തന്നെ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വൈദ്യുതി. കേരളത്തിന്റെ പവര്‍ഹൗസായ ഇടുക്കിയിലെയും എറണാകുളത്തെയും വൈദ്യുതി വിതരണ, ഉല്‍പ്പാദന, പ്രസരണ പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങളുടെ സഹകരണവും ജനപ്രതിനിധികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.വൈദ്യുതിയുടെ ദുരുപയോഗം കുറക്കേണ്ടതുണ്ട്. പകല്‍ സമയത്തും സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നതായി പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍, വൈദ്യുതി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ദുരുപയോഗങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ ബോധവാന്മാരാകണമെന്നും ഉദ്യോഗസ്ഥര്‍ കൂടുതല്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Previous Post Next Post