സ്വർണവിലയില്‍ ഇന്ന് നേരിയ ഇടിവ് മാത്രം. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 200 രൂപയുടെ കുറവോടെ 1,07,600 രൂപയിലെത്തി .ഒരു ഗ്രാം സ്വർണത്തിന് 25 രൂപയുടെ കുറവോടെ, 13,450 രൂപയാണ് വില. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തിയതിനു ശേഷമുള്ള ഇടിവാണ് ഇത്. കഴിഞ്ഞ മാസം ഉണ്ടായ റെക്കോർഡ് ഇടിവിന് ശേഷം സ്വർണ വിലയില്‍ വീണ്ടും വർധനവ് സംഭവിക്കുകയാണ്.
യുഎസ് ഫെഡറല്‍ റിസർവ് പലിശനിരക്കുകള്‍ ഉയർത്തുമെന്ന പ്രതീക്ഷയാണ് സ്വർണവിലയില്‍ നേരിയ സമ്മർദ്ദം സൃഷ്ടിച്ചത്. ഇതോടെ വിലയില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമെന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കി സ്വർണം ദീർഘകാല മുന്നേറ്റം തുടരുകയാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ചാണ് കേരളത്തിലെ സ്വർണവിലയിലും മാറ്റമുണ്ടാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ നിലവില്‍ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് ഏകദേശം 4,000 ഡോളർ പിന്നിട്ടു. നിലവില്‍ 4,170 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.ജൂലൈ ഒന്നിന് രാവിലെ രേഖപ്പെടുത്തിയ 1,03,240 രൂപ എന്നുള്ളതാണ് മാസത്തിലെ കുറഞ്ഞ നിരക്ക്. എന്നാല്‍ തുടർന്നുള്ള ദിവസങ്ങളില്‍ വില വളരെ വേഗം ഉയരുകയായിരുന്നു. യു.എസിലെ പണപ്പെരുപ്പമാണ് വിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുന്നത്. പണപ്പെരുപ്പം കുറയാതെ വന്നതോടെ ഫെഡറല്‍ റിസർവ് പലിശ നിരക്ക് കുറച്ചില്ല. തുടർന്ന് പണമൊഴുക്ക് ബോണ്ടുകളിലേക്ക് തിരിയുകയും സ്വർണ വില ഇടിയുകയുമായിരുന്നു. ജനുവരി 31ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് നിലവിലെ എക്കാലത്തെയും ഉയർന്ന നിരക്ക്.