സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 85 രൂപ വർദ്ധിച്ച് 13,370 രൂപയായി.
ഒരു പവന് 680 രൂപ വർദ്ധിച്ച് 1,06,960 രൂപയിലെത്തി. ഞായറാഴ്ചയായ ഇന്നലെ വിലയില്‍ മാറ്റമില്ലാതെ തുടർന്നിരുന്നു. ശനിയാഴ്ച ഒരു ഗ്രാമിന് 55 രൂപ കൂടി 13, 285 രൂപയിലെത്തിയിരുന്നു. ഒരു പവന് 440 രൂപ കൂടി 1,06,280 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ച മുതലാണ് സ്വർണ നിരക്കില്‍ വർദ്ധനവ് രേഖപ്പെടുത്തി തുടങ്ങിയത്.
രാജ്യാന്തര വിപണിയിലും സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ സ്വർണവിലയില്‍ അത് പ്രതിഫലിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കേരളത്തില്‍ വിവാഹ സീസണ്‍ അടുക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്വർണം വാങ്ങുന്നതിന് വിലവർദ്ധന പ്രതികൂലമാകാനാണ് സാദ്ധ്യത. പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുകയും എണ്ണവില ഉയരുകയും ചെയ്തുകഴിഞ്ഞാല്‍ സ്വർണത്തിന്റെ വിലയിടിവിന് കാരണമായേക്കുമെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.