മഞ്ഞ കാര്‍ഡിന് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതല്‍, കിറ്റില്‍ 16 ഇനം സാധനങ്ങള്‍, ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതല്‍.


ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. മഞ്ഞക്കാർഡ് ഉടമകള്‍ക്ക് ഓഗസ്റ്റ് 10 മുതല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കും.

16 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടാവുക. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതല്‍ ആരംഭിക്കും. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്നാണ് ഭക്ഷ്യ വിതരണ മന്ത്രി വിശദമാക്കിയത്. കൂടുതല്‍ പേർക്ക് ഓണക്കിറ്റ് അടുത്ത വർഷം മുതല്‍ നല്‍കുമെന്നും മന്ത്രി വിശദമാക്കി. സംസ്ഥാനത്ത് വിലക്കയറ്റം പ്രതിസന്ധിയായി നില്‍ക്കുമ്പോഴാണ് പ്രഖ്യാപനം. സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ സബ്സിഡി ഇനത്തിലുള്ള 13 ഇനം സാധനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വിശദമാക്കി. 

Previous Post Next Post