നീറ്റ് ക്രമക്കേട്: വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി മമ്മൂട്ടി.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് 'കോക്ക്രോച്ച്‌ ജനതാ പാർട്ടി'യുടെ നേതൃത്വത്തില്‍ നടക്കുന്ന രാജ്യവ്യാപക യുവജന പ്രതിഷേധത്തിന് പ്രമുഖ നടൻ മമ്മൂട്ടിയുടെ പിന്തുണ.യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാർത്ഥ സമ്പത്തെന്നും, അവരുടെ ശബ്ദം കേള്‍ക്കുകയും അവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും വേണമെന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്.

സിനിമ-സാംസ്കാരിക-കായിക രംഗത്തെ നിരവധി പ്രമുഖർ ഇതിനകം പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചിലർ ജന്തർ മന്തറിലെ സമരവേദിയില്‍ നേരിട്ടെത്തിയപ്പോള്‍ മറ്റുചിലർ സമൂഹമാധ്യമങ്ങളിലൂടെയാണ് ഐക്യദാർഢ്യം അറിയിച്ചത്. ഇതിനിടെ, പ്രതിഷേധിക്കുന്ന വിദ്യാർത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിജെപി നാളെ രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളും സമരത്തിന് പരസ്യ പിന്തുണയുമായി എത്തിയതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായിരിക്കുകയാണ്.
Previous Post Next Post