കോട്ടയം ജില്ലാ ആശുപത്രിയിലെ മോഷണം-മോഷ്ടാവിനെ പിടികൂടി, കോട്ടയം വെസ്റ്റ് പോലീസ്.


ഏറ്റുമാനൂർ പുന്നത്തുറ സ്വദേശിനിയുടെ പണം മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവിനെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി. അച്ഛൻെറ ചികിൽസാ ആവശ്യത്തിനായി കോട്ടയം ജനറൽ ആശുപത്രിയിൽ 09/05/2026 തീയതി വന്നിരുന്ന  പരാതിക്കാരിയുടെ കൈവശം ബാഗിൽ സൂക്ഷിച്ചിരുന്ന 42500 രൂപയാണ് പകൽ 12.30 നും വൈകിട്ട് 5.30 നും ഇടയിൽ മോഷണം ചെയ്തു കൊണ്ടുപോയത്.
    കോട്ടയം ജനറൽ ആശുപത്രിയിലെ 4ഉം 5ഉം വാർഡുകളുടെ ഇടനാഴിയിൽ വച്ചാണ് സംഭവമുണ്ടായത്. ക്യത്യസ്ഥലത്ത് നിന്നും ലഭിച്ച CCTV ദൃശ്യങ്ങൾ ഉൾപ്പടെനിരവധി  CCTV  ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിൽ, നിരവധി മോഷണ കേസുകളിലെ പ്രതിയായ അയ്മനം വില്ലേജിൽ കുടമാളൂർ കരയിൽ തുണ്ടിപറമ്പ് ഭാഗത്ത്, രവി നിവാസ് വീട്ടിൽ രവികുമാർ മകൻ 48 വയസുള്ള രജ്ഞിത്ത് രവികുമാർ ആണ് ഇതിലെ മോഷ്ടാവ് എന്നുള്ളത് മനസ്സിലാക്കി വളരെ തന്ത്രപരമായി ഇയാളെ വലയിൽ കുടുക്കുകയായിരുന്നു. 
കോട്ടയം ജില്ലയിൽ തന്നെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ 4 കേസുകളും, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു കേസുമുളളതായി നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിൽ അങ്ങോളമിങ്ങോളം കൂടുതൽ സ്റ്റേഷനുകളിൽ കേസുകളുളളതായും സംശയിക്കുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. സാബു മാത്യൂ K.M. IPS ന്റെ നിർദ്ദേശപ്രകാരം കോട്ടയം ഡി.വൈ.എസ്.പി. ശ്രീ. അരുൺ K.S. ന്റെ നേതൃത്വത്തിൽ വെസ്റ്റ് പോലീസ് ഇൻസ്പെക്ടറായ ശ്രീ. അജയമോഹൻ M. ഉം സംഘവും നടത്തിയ അന്വേഷണത്തിലാണ് ഈ മോഷ്ടാവിനെ പിടികൂടിയത്.
Previous Post Next Post