സിജെപി നടത്തിയ പാർലമെന്റ് മാർച്ച് രാജ്യ തലസ്ഥാനത്തെ സംഘർഷഭരിതമാക്കിയതിന് പിന്നാലെ പ്രതിരോധത്തിലായി കേന്ദ്രസർക്കാർ.
പ്രതിഷേധക്കാരുമായി ചർച്ചകള്‍ക്ക് തയാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി കോക്രോച്ച് ജനതാ പാർട്ടി വക്താവ് അറിയിച്ചു.
കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡ ചർച്ചകള്‍ക്കു വിളിച്ചതായാണ് സിജെപി വൃത്തങ്ങള്‍ അറിയിക്കുന്നത്. സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരടങ്ങുന്ന സിജെപി സംഘം ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ കാണുമെന്നാണ് റിപ്പോർട്ടുകള്‍.
പാർലമെന്റ് മാർച്ച് അക്രമാസക്തമായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം കൂടുതല്‍ ശക്തമായതിന് പിന്നാലെ ആയിരുന്നു കൂടിക്കാഴ്ച.
സിജെപിയുടെ ചലോ സൻസദ് മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്. ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിവീശി. തുടർന്ന് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.