മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കല്‍ സ്വദേശികളായ ഷെഫീഖ് - ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.
പാല്‍ നല്‍കിയ ശേഷം കിടത്തിയ കുഞ്ഞിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ച കുഞ്ഞ്.