ആറ്റിങ്ങല്‍ കടയ്ക്കാവൂരില്‍ ഷവായി കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ. കടയ്ക്കാവൂർ തെക്കുംഭാഗത്ത് പ്രവർത്തിക്കുന്ന 'വി മാർട്ട്' എന്ന കടയില്‍ നിന്നും കഴിഞ്ഞ ദിവസം ഷവായി കഴിച്ചർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.ഷവായി കഴിച്ചവർക്ക് ശ്വാസംമുട്ടും ഛർദിയും വയറിളക്കവും ഉണ്ടായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയ്ക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും ലൈസൻസ് ഇല്ലെന്നാണ് റിപ്പോർട്ടുകള്‍. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കട അടപ്പിച്ചു.
കടയ്ക്കാവൂരില്‍ ഭക്ഷ്യവിഷബാധ; ഷവായി കഴിച്ചവര്‍ക്ക് ഛര്‍ദിയും വയറിളക്കവും.
Malayala Shabdam News
0