സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും: ആരോഗ്യമന്ത്രി.

സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. വിഷയത്തില്‍ ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തി.പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഉറപ്പ് നല്‍കി.ചികിത്സാ പിഴവ് ഉണ്ടാവാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശം നല്‍കി. അത്യാഹിത വിഭാഗങ്ങളില്‍ രണ്ട് മെഡിക്കല്‍ ഓഫീസർമാരെ നിയോഗിക്കണമെന്ന ഡോക്ടർമാരുടെ ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
Previous Post Next Post