ഇറാനില്‍ വീണ്ടും യു എസ് ആക്രമണം; ട്രംപിന്റെ ഒപ്പ് വിലയും മൂല്യവുമില്ലാത്തതെന്ന് ഖാംനഇ.

ഇറാനില്‍ വീണ്ടും ആക്രമണം നടത്തി യു എസ്. ജോര്‍ദാനിലെ ഇറാനിയന്‍ ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണിത്.യു എസ് സൈനികരുടെ മരണത്തില്‍ വേദന പ്രകടിപ്പിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ആണവായുധം കൈവശം സൂക്ഷിക്കാന്‍ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞു.

അതേസമയം, ധാരണാപത്രത്തിലെ ട്രംപിന്റെ ഒപ്പ് വിലയും മൂല്യവുമില്ലാത്തതാണെന്ന് വ്യക്തമായതായി ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖാംനഇ പ്രതികരിച്ചു. കഴിഞ്ഞ മാസം ഒപ്പിട്ട ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ യു എസ് തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.അതിനിടെ, തങ്ങളുടെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്ന് ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്നതായി കുവൈത്തിലെ പൊതുമേഖലാ എണ്ണ കമ്പനി വെളിപ്പെടുത്തി. എര്‍ബിലിലെ യു എസ് കോണ്‍സുലേറ്റിനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതിനു പിന്നാലെ പ്രത്യാക്രമണം സംഘടിപ്പിച്ചതായി ഇറാഖ് ഔദ്യോഗിക മാധ്യമം റിപോര്‍ട്ട് ചെയ്തു.
Previous Post Next Post