മദ്യലഹരിയില്‍ വാക്ക് തര്‍ക്കം; കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു.

കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു. കോട്ടയം സെൻട്രല്‍ ജംഗ്ഷനില്‍ വച്ചാണ് യുവാവിന് കുത്തേറ്റത്. പാമ്പാടി സ്വദേശി വിനീത് ആണ് മരിച്ചത്.

വിനീതിനെ കുത്തിയ പ്രതി മാങ്ങാനം സ്വദേശി ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ചതിനെ തുടർന്നുള്ള വാക്ക് തർക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് റിപ്പോർട്ട്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
Previous Post Next Post