ഡൽഹിയിൽ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് നേരെ പോലീസ് നടത്തിയ കയ്യേറ്റത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു.
പ്രക്ഷോഭത്തിന്റെ ഭാഗമായി ക്യാമ്പസുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്നും സംഘടന അറിയിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരംചെയ്യുന്ന സിജെപിയുടെ പാർലമെന്റ് മാർച്ചിനെതിരേയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചത്.
ഇവരെ ബലംപ്രയോഗിച്ചാണ് ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തത്.
രാഹുൽ ഗാന്ധിക്ക് മുഖത്ത് പരിക്കേൽക്കുകയും ചെയ്തിരുന്നു.