മലപ്പുറം :വൈദ്യുത തൂണ്‍ ഒടിഞ്ഞ് വീണ് കെഎസ്‌ഇബി ജീവനക്കാരന് ദാരുണാന്ത്യം. വിരിപ്പാടം ഇടശരികോളിലുണ്ടായ സംഭവത്തില്‍ കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുരേഷ് ബാബുവാണ് മരിച്ചത്.ലൈൻ അഴിച്ച് മാറ്റുന്നതിടെ ഒരുവശത്തേക്ക് ചെരിഞ്ഞ പോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ സുരേഷ് ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഇൻ