അദ്ധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.,വിറ്റത് കമ്മീഷൻ വ്യസ്ഥയില്‍, സംഘത്തില്‍ ഒരാള്‍കൂടി.


അദ്ധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലഹരി മാഫിയ ആദ്യം ഇവർക്ക് എംഡിഎംഎ ഉപയോഗിക്കാൻ നല്‍കി.

ഐറ്റം ഇഷ്ടപ്പെട്ടതോടെ ഇവർ വില്പനയില്‍ പങ്കാളികളാവുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും മാഫിയയുമായി ബന്ധം സ്ഥാപിച്ചതെന്നും ലഹരിമരുന്ന് ഇടപാടുകളാണ് സംഘം നടത്തുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ബന്ധപ്പെട്ടതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മംഗളൂരുവിലുള്ള ഒരു സുഹൃത്താണ് ഇവർക്ക് ആദ്യം ലഹരി നല്‍കിയത്. രണ്ടുപേരും അദ്ധ്യാപികമാരായതിനാല്‍ മാഫിയ ഇവരെ പരാമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു.

കമ്മിഷൻ വ്യവസ്ഥയിലായിരുന്നു അദ്ധ്യാപികമാരുടെ കച്ചവടം. അമ്പതിനായിരം രൂപയുടെ എംഡിഎംഎ വില്‍ക്കുമ്പോള്‍ മൂവായിരം രൂപയാണ് കമ്മിഷനായി ലഭിച്ചതെന്നാണ് ഇവർ പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എംഡിഎംഎ വാങ്ങുന്നവർ അക്കൗണ്ടിലേക്ക് അയയ്ക്കുന്ന പണം ഇവർ സ്വന്തം ആവശ്യത്തിനും ഉപയോഗിച്ചിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. ഇവർക്ക് വൻതുക കമ്മിഷനായി ലഭിക്കുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. കാവ്യ അടുത്തിടെ പുതിയ കാർ വാങ്ങിയെന്ന വിവരത്തെക്കുറിച്ചും അന്വേഷണസംഘം വിശദമായി അന്വേഷിക്കുന്നുണ്ട്. കാവ്യയുടെ പേരിലാണോ കാർ വാങ്ങിയതെന്നത് ഉള്‍പ്പെടെയാണ് അന്വേഷിക്കുന്നത്.

Previous Post Next Post