ഭരണങ്ങാനം ഭക്തിസാന്ദ്രം; ഇന്ന് പ്രധാന തിരുനാള്‍.

ഭരണങ്ങാനം :വിശുദ്ധ അല്ഫോന്സാമ്മയുടെ തിരുനാള് ഇന്ന് ഭരണങ്ങാനത്ത് ആഘോഷിക്കും. പ്രധാന തിരുനാള് ദിനമായ ഇന്നു ഭരണങ്ങാനം തീര്ഥാടന ദേവാലയവും വിശുദ്ധയുടെ കബറിടവും ആയിരക്കണക്കിനു തീര്ഥാടകരുടെ സാന്നിധ്യത്തില് ഭക്തിസാന്ദ്രമാകും.പുലര്ച്ചെ 4.45 മുതല് രാത്രി 9.30 വരെ തുടര്ച്ചയായി തീര്ഥാടന ദേവാലയത്തില് വിശുദ്ധ കുര്ബാനയുണ്ടായിരിക്കും. രാവിലെ ഏഴിന് ബിഷപ് മാര് ജോസഫ് പള്ളിക്കാപറമ്പില് നേര്ച്ചയപ്പം വെഞ്ചരിക്കും. 8.30ന് പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്ബാന അര്പ്പിച്ച്‌ സന്ദേശം നല്കും.10.30ന് ഇടവകപ്പള്ളിയില് സീറോ മലബാര് സഭാ മേജര് ആര്ച്ച്‌ബിഷപ് മാര് റാഫേല് തട്ടില് തിരുനാള് കുര്ബാന അര്പ്പിച്ച്‌ സന്ദേശം നല്കും. 12.30ന് വിശുദ്ധ അല്ഫോന്സാമ്മയുടെ തിരുസ്വരൂപവും വഹിച്ചുള്ള തിരുനാള് പ്രദക്ഷിണം. അല്ഫോന്സിയന് സഭാദിനമായി ആചരിക്കുന്ന ഇന്ന് സഭകള്ക്കും ലോക സമാധാനത്തിനുംവേണ്ടി പ്രത്യേക പ്രാര്ഥനയുമുണ്ടായിരിക്കും.10 ദിവസം നീണ്ടുനിന്ന തിരുനാള് ആചരണത്തിനു ഇന്നു സമാപനമാകും.
Previous Post Next Post