ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഈജിപ്ത് പ്രീ ക്വാര്‍ട്ടറില്‍. നോക്കൗട്ടില്‍ ഓസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഈജിപ്ത് ചരിത്രനേട്ടം സ്വന്തമാക്കിയത്.നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. 13-ാം മിനിറ്റില്‍ ഇമാം അഷൗറിന്റെ ഗോളില്‍ ഈജിപ്ത് മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതി, 55-ാം മിനിറ്റില്‍ മുഹമ്മദ് ഹാനിയുടെ സെല്‍ഫ് ഗോളിന് ഈജിപ്ത്തിന് വിനയായി.
ഷൂട്ടൗട്ടില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ഈജിപ്ത് 4-2 എന്ന സ്‌കോറിനാണ് വിജയം പിടിച്ചെടുത്തത്. ഈജിപ്ത് തങ്ങളുടെ നാല് കിക്കുകളും ഗോളാക്കി മാറ്റിയപ്പോള്‍, ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് പിഴച്ചു. പതിനെട്ടുകാരനായ ലൂക്കാസ് ഹെറിംഗ്ടണിനും പരിചയസമ്പന്നനായ പ്രതിരോധതാരം ഹാരി സൂട്ടറിനും പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയായി.