തിരുവോണം ബമ്പര്‍: ഒന്നാം സമ്മാനം 30 കോടി.

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 30 കോടിയാക്കി സർക്കാർ ഉയർത്തി. നിലവില്‍ 25 കോടിയായിരുന്നു.ടിക്കറ്റ് വിലയില്‍ മാറ്റമില്ല. 500 രൂപയാണ് വില. നറുക്കെടുപ്പ് സെപ്തംബർ 26 ന് തിരുവനന്തപുരത്ത് നടത്തും.

50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടന പരിഷ്കരിച്ചു. പ്രകാശനം ജൂലായ് 17ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കുമെന്ന് ഡയറക്ടർ അഞ്ജു കെ.എസ് അറിയിച്ചു.
രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്. 90 ലക്ഷം ടിക്കറ്റുകള്‍ വില്പന നടത്താനാണ് തീരുമാനമെങ്കിലും ഡിമാൻഡ് അനുസരിച്ചാകും പ്രിന്റ് ചെയ്യുക.
ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL.ടിക്കറ്റുകളുടെ ഓണ്‍ലൈൻ വില്പന നിയമവിരുദ്ധമാണ്. ലൈസൻസുള്ള ഏജന്റുമാരില്‍ നിന്ന് അച്ചടിച്ച ടിക്കറ്റുകള്‍ മാത്രം വാങ്ങണമെന്നും സോഷ്യല്‍ മീഡിയയിലൂടെയോ ഡിജിറ്റല്‍ പേയ്‌മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകള്‍ വാങ്ങരുതെന്നും ഡയറക്ടർ അറിയിച്ചു
Previous Post Next Post