മുംബൈയില്‍ ഇന്ന് ഹര്‍ത്താല്‍, 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു; ആളിപ്പടര്‍ന്ന് 'പാറ്റ'കളുടെ പ്രതിഷേധം.

നീറ്റ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ഇന്ന് മുതല്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ. ഇന്ന് മുതല്‍ ഓഗസ്റ്റ് 6 വരെയാണ് നിരോധനാജ്ഞ.ദില്ലിയില്‍ ജന്തർ മന്തറിലും പാർലമെന്റിന് പുറത്തും സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരവും നീറ്റ് പ്രതിഷേധവും മുംബൈ നഗരത്തിലേക്കും വ്യാപിപ്പിച്ചതോടെയാണ് മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം പാർലിമെന്റ് മാർച്ചില്‍ വിദ്യാർഥികളെ മർദിച്ചതില്‍ പ്രതിഷേധിച്ച്‌ വഞ്ചിത് ബ്ഹുജൻ അഖാഡി പ്രഖ്യാപിച്ച ഹർത്താല്‍ സംസ്ഥാനത്ത് തുടങ്ങി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു.അതേസമയം നീറ്റ് ഉള്‍പ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ കോക്ക്റോച്ച്‌ ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ദില്ലിയില്‍ കൂടുതല്‍ കരുത്താർജ്ജിക്കുകയാണ്. ജന്തർമന്തറില്‍ സമരം തുടരുന്ന പ്രക്ഷോഭകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന ശക്തമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ സമരവേദിക്കും പരിസരപ്രദേശങ്ങള്‍ക്കും ചുറ്റും കൂടുതല്‍ പൊലീസിനെ വിന്യസിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് ഇന്നും കടുത്ത ഗതാഗത-സുരക്ഷാ നിയന്ത്രണങ്ങള്‍ തുടരുകയാണ്.
Previous Post Next Post