എസി ടിക്കറ്റുമെടുത്ത് വലിയ മാന്യൻമാരെപ്പോലെ ട്രെയിനില്‍ കയറുന്ന ചിലരുടെ കയ്യിലിരിപ്പ് കേട്ടാല്‍ ആരുമൊന്ന് മൂക്കത്ത് വിരല്‍വെച്ചുപോകും,ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ അടിച്ചുമാറ്റിയത് 104 കോടിയുടെ ബെഡ്ഷീറ്റുകളും ടവലുകളും!

ട്രെയിനില്‍ കിടക്കാൻ തരുന്ന ബെഡ്ഷീറ്റും ടവലുമൊക്കെ നൈസായിട്ട് സ്വന്തം ബാഗിലിട്ട് വീട്ടിലേക്ക് കൊണ്ടുപോകുന്ന വമ്പൻ കള്ളൻമാരാണ് നമ്മുടെ നാട്ടിലെ പല യാത്രക്കാരും. 2022 ജനുവരി മുതല്‍ 2026 മെയ് വരെയുള്ള കഴിഞ്ഞ നാല് വർഷത്തെ മാത്രം ചുരുങ്ങിയ കാലത്തിനിടെ 1.27 കോടിയിലധികം ബെഡ്ഷീറ്റുകളും ടവലുകളും ബ്ലാങ്കറ്റുകളുമാണ് യാത്രക്കാർ അവരുടെ ബാഗിലാക്കി നൈസായിട്ട് മുക്കിയത്. ട്രെയിൻ കയറുന്ന ആയിരത്തില്‍ ഒരാള്‍ എന്ന കണക്കിനാണ് ഈ സാധനങ്ങള്‍ അടിച്ചുമാറ്റുന്നത്. ഒരു വർഷത്തെ കണക്ക് നോക്കുമ്പോള്‍ ഇത്തരം മോഷണങ്ങള്‍ 56 ശതമാനമാണ് കൂടിയിരിക്കുന്നത്.

ഈ വൻ മോഷണം കാരണം റെയില്‍വേയ്ക്ക് ഈ സാധനങ്ങള്‍ സപ്ലൈ ചെയ്യുന്ന കമ്പനികള്‍ക്ക് ഉണ്ടായ നഷ്ടം ചെറുതൊന്നുമല്ല; ഏകദേശം 104.51 കോടി രൂപയുടേതാണ്! എന്നാല്‍ ഇതിലേറ്റവും സങ്കടമുള്ള കാര്യം, യാത്രക്കാർ കൊണ്ടുപോകുന്ന ഈ സാധനങ്ങളുടെ പണം മുഴുവൻ ഈ കോച്ചുകളില്‍ നമ്മളെ സഹായിക്കാൻ നില്‍ക്കുന്ന പാവപ്പെട്ട അറ്റൻഡർമാരുടെ ശമ്പളത്തില്‍ നിന്നാണ് കരാറുകാർ പിടിക്കുന്നത്. ദിവസത്തിന് വെറും 700 രൂപ മാത്രം കൂലി കിട്ടുന്ന ഈ പാവങ്ങളുടെ ശമ്പളത്തില്‍ നിന്ന് ഓരോ മാസവും ഇങ്ങനെ 2000 മുതല്‍ 3000 രൂപ വരെയാണ് സാധനങ്ങള്‍ നഷ്ടപ്പെടുന്നതിന് പിഴയായി പിടിച്ചുവെക്കുന്നത്. ഒരു തലയിണ പോയാല്‍ 115 രൂപ, ബെഡ്ഷീറ്റിന് 198 രൂപ, ടവലിന് 48 രൂപ, ബ്ലാങ്കറ്റിന് 343 രൂപ എന്നിങ്ങനെയാണ് ഇവരുടെ കയ്യില്‍ നിന്ന് ഈടാക്കുന്നത്. നഷ്ടം സഹിക്കാൻ വയ്യാതെ ചില ട്രെയിനുകളില്‍ യാത്രക്കാർ ചോദിച്ചാല്‍ മാത്രം ടവല്‍ കൊടുത്താല്‍ മതിയെന്ന അവസ്ഥയിലാണ് ഇപ്പോള്‍ ജീവനക്കാർ
Previous Post Next Post