ഓണത്തിന് കേരളത്തിന് 100 സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ.

ഓണക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് വലിയ ആശ്വാസമായി 100 അധിക ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.ഓണത്തോടനുബന്ധിച്ച്‌ ഉണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ചാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം. ആഘോഷവേളകളില്‍ ട്രെയിൻ ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുൻപേ തീരുന്നതും അതുമൂലം യാത്രക്കാർ നേരിടുന്ന കടുത്ത യാത്രാദുരിതവും കണക്കിലെടുത്താണ് ഇത്രയും അധികം പ്രത്യേക സർവീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ട്രെയിനുകളുടെ സമയക്രമം, റൂട്ടുകള്‍, സ്റ്റോപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടൻ തന്നെ റെയില്‍വേ ഔദ്യോഗികമായി അറിയിക്കും. ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്ന് വീഡിയോ കോണ്‍ഫറൻസിങ് വഴി വിവിധ റെയില്‍വേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനുപുറമെ, പുരിയിലെ രഥയാത്രയോടനുബന്ധിച്ച്‌ 300-ഓളം സ്പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Previous Post Next Post