സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു.

മണിപ്പുരിലെ ഉഖ്രുലില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു..അസം റൈഫിള്‍സ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനത്തിന് ശേഷമാണ് അക്രമികള്‍ സൈന്യത്തിന് നേരെ വെടിയുതിർത്തത്. നാഗാ ഭൂരിപക്ഷ ജില്ലയായ ഉഖ്രുലില്‍ നടന്ന ഈ ആക്രമണത്തിന് പിന്നില്‍ നാഗാ വിഘടനവാദി സംഘങ്ങളാണെന്നാണ് സംശയിക്കുന്നത്.സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ മണിപ്പുർ ഗവർണറും സംസ്ഥാന സർക്കാരും അപലപിച്ചു. ആക്രമണം നടന്ന പ്രദേശത്ത് കരസേനയും അസം റൈഫിള്‍സും ചേർന്ന് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു.
Previous Post Next Post