റോണോയുടെ മോഹം പൊലിഞ്ഞു!! പോര്‍ച്ചുഗല്‍ ഔട്ട്, സ്‌പെയിന്‍ ക്വാര്‍ട്ടറില്‍.

കരിയറിലെ ഏറ്റവും വലിയ സ്വപ്‌നമായ ഫിഫ ലോക കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥാക്കാന്‍ കഴിയാതെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പടിയിറങ്ങി.ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന യൂറോപ്യന്‍ പവര്‍ഹൗസുകളുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യമാരായ സ്‌പെയിന്‍ ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗലിന്റെയും റൊണാള്‍ഡോയുടെയും പ്രതീക്ഷകള്‍ അവസാനിപ്പിക്കുകയായിരുന്നു.

കളി എക്‌സ്ട്രാ ടൈമിലേക്കു നീങ്ങുമെന്നിരിക്കെയാണ് ഇഞ്ചുറിടൈമിന്റെ ആദ്യ മിനിറ്റില്‍ മൈക്കല്‍ മെറിനോയിലൂടെ സ്‌പെയിന്‍ വിജയഗോള്‍ കുറിച്ചത്. അതിവേഗമെടുത്ത ഫ്രികിക്കിനൊടുവില്‍ ടോറസിന്റെ മനോഹരമായ ത്രൂബോള്‍ ഓഫ് സൈഡ് കെണിയില്‍ കുരുങ്ങാതെ ബോക്‌സിലേക്കു കയറിയെടുത്ത് കുതിച്ച മെറിനോ ഗോളി കോസ്റ്റയെ നിസ്സഹായനാക്കി നിറയൊഴിക്കുകയായിരുന്നു.കളിയിലുനീളം മികച്ച നിന്ന സ്‌പെയിന്‍ അര്‍ഹിച്ച വിജയം കൂടിയാണിത്. പന്തടക്കത്തിലും ഗോള്‍ ശ്രമങ്ങളിലുമെല്ലാം അവര്‍ പോര്‍ച്ചുലിനേക്കാള്‍ മുന്നിലായിരുന്നു. ഗോള്‍ നേടാന്‍ ഒരുപാട് അവസരങ്ങളും അവര്‍ക്കു ലഭിച്ചെങ്കിലും ഗോള്‍കീപ്പറുടെ ചില തകര്‍പ്പന്‍ സേവുകള്‍ു ഇതു നിഷേധിക്കുകയായിരുന്നു.


Previous Post Next Post