അമേരിക്കന്‍ ആക്രമണത്തിന് ഹോര്‍മൂസ് കടലിടുക്ക് അടച്ചിട്ട് അമേരിക്ക പ്രതികരിച്ചതോടെ പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം.ഇതോടെ പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി ഉടലെടുക്കുന്നു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോര്‍മൂസ് അടച്ചതോടെ, ഇതുവഴി കടന്നുപോകുന്ന വാണിജ്യ കപ്പലുകളെയും എണ്ണ ടാങ്കറുകളെയും ഇത് ഗുരുതരമായി ബാധിക്കുമെന്ന് ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്ന് ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ യുഎസ് സൈന്യം കഴിഞ്ഞദിവസം ശക്തമായ ആക്രമണം നടത്തി.
ഏപ്രില്‍ മാസത്തിലുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നിരന്തരമായി ലംഘിക്കുന്ന സാഹചര്യത്തില്‍, മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിരോധിക്കാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് തീരുമാനിച്ചിരിക്കുന്നതായി അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ ഈ മേഖലയിലെ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന യുഎസിന്റെ വാദങ്ങളെ ഇറാന്‍ പൂര്‍ണ്ണമായും നിഷേധിച്ചു.