പാലാ നഗരസഭയില്‍ ഭരണ മുന്നണിയായ യു.ഡി.എഫില്‍ തർക്കം രൂക്ഷം. ചെയർപേഴ്സണ്‍ ദിയാ പുളിക്കങ്കണ്ടവും, പിതാവ് ബിനു പുളിക്കങ്കണ്ടവും, സഹോദരൻ ബിജു പുളിക്കങ്കണ്ടവും യുഡിഎഫിൻ്റെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്തുപോയി.ടീം യു.ഡി.എഫ് എന്ന പേരിന് വിരുദ്ധമായ പ്രവർത്തമാണ് യുഡിഎഫ് നടത്തുന്നതെന്നും അതിനാല്‍ ഇവിടെ തുടരാൻ താല്‍പര്യമില്ലെന്നും അറിയച്ച ശേഷമാണ് ചെയർപേഴ്സണും ഫാമിലിയും ഗ്രൂപ്പ് വിട്ടത്. പുളിക്കങ്കണ്ടം ഫാമിലിക്ക് എതിരെ കോണ്‍ഗ്രസിലും പ്രതിഷേധം ശക്തമാണ്. ബിനു പുളിക്കങ്കണ്ടത്തിന് വൈസ് ചെയർമാൻ സ്ഥാനം നല്‍കരുതെന്ന് കോണ്‍ഗ്രസ് കൗണ്‍സിലർമാർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് മാണി.സി. കാപ്പൻ കൗണ്‍സിലർമാരുടെ യോഗം വിളിച്ചു.
പാലാ നഗരസഭയില്‍ തര്‍ക്കം രൂക്ഷം; യുഡിഎഫ് വാട്സാപ്പ് ഗ്രൂപ്പ് വിട്ട് പുളിക്കങ്കണ്ടം ഫാമിലി.
Malayala Shabdam News
0