സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്. നിലവില്‍ പവന് 1,08,360 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,545 രൂപയാണ് നല്‍കേണ്ടത്.ഇതോടെ പവന് വില ഒരു ലക്ഷത്തിന് താഴെ എത്തുന്ന ദിവസം വിദൂരമല്ലെന്ന പ്രതീക്ഷയിലാണ് സാധാരണക്കാരും ആഭരണപ്രേമികളും. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോള്‍ വിലയില്‍ നേരിയ മാറ്റമുണ്ടാകും.
സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 259.90 രൂപയും കിലോയ്‌ക്ക് 2,59,900 രൂപയുമാണ് നല്‍കേണ്ടത്.ജൂണ്‍ മാസത്തില്‍ സ്വർണവില ആശ്വാസകരമായ നിരക്കിലാണ് രേഖപ്പെടുത്തുന്നത്. ജൂണ്‍ 1,2,3 തീയതികളില്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു പവന് 1,14,560 രൂപയാണ് രേഖപ്പെടുത്തിയത്. തുടർന്ന് നാലാം തീയതി 114480 രൂപയായി വില കുറഞ്ഞു. അഞ്ചാം തീയതിയും ഇതേ നിരക്കായിരുന്നു.