മാസപ്പടിക്കേസ്; ടി.വീണ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല.

മാസപ്പടി കേസില്‍ ടി.വീണ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ആരോഗ്യകാരണങ്ങളാല്‍ ഹാജരാകാനാകില്ലെന്നാണ് അറിയിച്ചത് .സാവകാശം നല്‍കണമെന്നും വീണ തൈക്കണ്ടിയില്‍ ഇഡിയെ അറിയിച്ചു.

കേസില്‍ ഇഡിക്ക് മുന്നിലെത്തുന്ന വീണക്ക് കുരുക്കായിരിക്കുകയാണ് എസ്‌എഫ്‌ഐഒയുടെ കണ്ടെത്തലുകള്‍. ഐടി സേവനങ്ങള്‍ ഒന്നും തന്നെ ലഭ്യമാക്കാതെ മാസം തോറും വലിയ തുക സിഎംആർഎല്ലില്‍ നിന്ന് കൈപ്പറ്റിയെന്നാണ് എസ്‌എഫ്‌ഐഒ റിപ്പോർട്ടിലുള്ളത്.

സിഎംആർഎല്ലുമായുള്ള ഇടപാടുകള്‍ക്ക് പുറമെ ശശിധരന്‍ കര്‍ത്തയുടെഎംപവർ ഇന്ത്യ കാപിറ്റല്‍ ലിമിറ്റഡുമായുള്ള വീണയുടെ ബന്ധവും ഇടപാടുകളും ഇഡിയുടെ ചോദ്യപരിധിയിലേക്കെത്തും.. അതേസമയം നാളെ കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് ടി.വീണക്കും സിഎംആർഎല്‍ ഉദ്യോഗസ്ഥർക്കും ഇഡി സമൻസ് അയച്ചിട്ടുള്ളത്.
Previous Post Next Post