നെന്മാറയില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മുന്‍ ബിജെപി സ്ഥാനാര്‍ഥി പിടിയില്‍; പ്രഭാവതി കുടുങ്ങിയത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തില്‍; പ്രതിക്ക് പാര്‍ട്ടി ബന്ധമില്ലെന്ന് ബിജെപി.


നെന്മാറയില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ മുന്‍ ബിജെപി സ്ഥാനാര്‍ഥി അറസ്റ്റില്‍.

2020ല്‍ നെന്മാറ പഞ്ചായത്തിലെ 17-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പ്രഭാവതിയെ ആണ് പൊലീസ് പിടികൂടിയത്. കണിമംഗലം പുഴക്കല്‍ തറ മാരിയമ്മന്‍ ക്ഷേത്രത്തിലാണ് മോഷണം ഇവര്‍ നടത്തിയത്.

ക്ഷേത്രത്തിനകത്ത് കയറി ഭണ്ഡാരം പൊളിച്ച്‌ അതിലുണ്ടായിരുന്ന പണം മുഴുവന്‍ ഇവര്‍ കൈക്കലാക്കി. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പ്രഭാവതിയാണെന്ന് തിരിച്ചറിഞ്ഞത്.

അതേസമയം, പ്രഭാവതി ബിജെപിയുടെ പ്രാദേശിക നേതാവായിരുന്നുവെങ്കിലും നിലവില്‍ പാര്‍ട്ടിക്ക് ഇവരുമായി ബന്ധമില്ലെന്ന് ബിജെപി നേതൃത്വം വിശദീകരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പ് മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയ കേസില്‍ ഇവര്‍ പ്രതിയായതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നാണ് ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.

Previous Post Next Post