തൃശൂർ :ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റില്‍ വീണു. തൃശൂർ കുന്നംകുളത്താണ് സംഭവം. മരത്തംകോട് സ്വദേശി ബിന്നി വർഗീസിന്റെ മകള്‍ എല്‍സയാണ് കിണറ്റില്‍ വീണത്.വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്‌ട്രിക് ഓട്ടോയിലിരുന്ന് മൂന്ന് വയസ്സുകാരി കളിക്കുകയായിരുന്നു. അബദ്ധത്തില്‍ ഓട്ടോ സ്റ്റാർട്ട് ആയി. വീട്ടുമുറ്റത്തെ കിണറിന്റെ ആള്‍മറ തകർത്ത് ഓട്ടോ കിണറ്റില്‍ വീഴുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന മരംവെട്ട് തൊഴിലാളികള്‍ കിണറ്റില്‍ ഇറങ്ങിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. മരത്തംകോട് എല്‍സയെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇലക്‌ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാര്‍ട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റില്‍ വീണു.
Malayala Shabdam News
0