ശബരിമല സന്നിധാനത്തും പമ്പയിലും എൻഎസ്‌ജി കമാൻഡോകളും കേരള പൊലീസിന്റെ കമാൻഡോ വിഭാഗവും ജില്ലാ പൊലീസും സംയുക്തമായി നടത്തിയ മോക്ക് ഡ്രില്‍ വിജയകരം.
അതീവ സുരക്ഷാമേഖലയായ ശബരിമലയില്‍ ഒരു ഭീകരാക്രമണം ഉണ്ടായാല്‍ രക്ഷാപ്രവർത്തനം നടത്തേണ്ടത് എങ്ങനെയെന്ന പരിശീലനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഡല്‍ഹിയില്‍ നിന്നുള്ള 150ഓളം എൻഎസ്‌ജി കമാൻഡോകള്‍, കേരള പൊലീസ് കമാൻഡോ വിഭാഗത്തിലെ 30പേർ, ജില്ലാ പൊലീസിലെ 50 ഉദ്യോഗസ്ഥർ എന്നിവർ മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഐപിഎസും എൻഎസ്‌ജിയുടെ ഉന്നത ഉദ്യോസ്ഥരും നേതൃത്വം നല്‍കി. പത്തനംതിട്ട ജില്ലയിലെ ഡിവൈഎസ്‌പിമാരും എസ്‌എച്ച്‌ഒമാരും മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു.
സന്നിധാനത്തും പമ്പയിലും പ്രത്യേകം പരിശീലനമാണ് നടന്നത്. ഭീകരാക്രമണത്തിലൂടെ ബന്ദികളാക്കിയ ആള്‍ക്കാരെ കമാൻഡോ ഓപ്പറേഷനിലൂടെ സുരക്ഷിതരായി മോചിപ്പിക്കുകയും ഭീകരരെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നതിനുള്ള പരിശീലനമാണ് നടത്തിയത്.