സിഎംആര്‍എല്ലിന് തിരിച്ചടി; ഇ ഡിക്ക് അന്വേഷണം തുടരാം, തല്‍ക്കാലം അടിയന്തര സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി.


മാസപ്പടി കേസിലെ എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇ ഡി) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജിയില്‍ സിഎംആർഎല്ലിന് തിരിച്ചടി.

ഇ ഡി അന്വേഷണത്തിന് തല്‍ക്കാലം അടിയന്തര സ്റ്റേ ഇല്ല എന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ഇതോടെ കേസിന്റെ വാദം പൂർത്തിയാകുന്നതുവരെ ഇ ഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാം.

അഡീഷണല്‍ സോളിസിറ്റർ ജനറല്‍ സുന്ദരേശ്വരനാണ് ഇ ഡിക്ക് വേണ്ടി ഹാജരായത്. സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായ സിദ്ധാർത്ഥ് ലൂത്രയാണ് സിഎംആർഎല്ലിന് വേണ്ടി ഹാജരായത്. രണ്ട് വർഷത്തോളം പഴക്കമുള്ള കേസായതിനാല്‍ വാദം അധികം നീട്ടിക്കൊണ്ടുപോകേണ്ട എന്നാണ് കോടതി ഡിവിഷൻ ബെഞ്ച് അറിയിച്ചിരിക്കുന്നത്.

കോടതി വിധിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ നടപടികള്‍ ഇ ഡി കടുപ്പിച്ചേക്കും. സിഎംആർഎല്‍ ശനിയാഴ്‌ച സമർപ്പിച്ച അപ്പീലാണ് ഇന്ന് കോടതി പരിഗണിച്ചത്.

Previous Post Next Post