മാസപ്പടി കേസ്: ചോദ്യം ചെയ്യലിനായി ടി. വീണയെ വീണ്ടും വിളിപ്പിച്ചേക്കും.

സിഎംആർഎല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇഡി വീണ്ടും വിളിപ്പിച്ചേക്കും.വീണയുടെ മറുപടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. കൊച്ചിയിലെ ഇഡി ഓഫീസില്‍ ഇന്നലെ എട്ടു മണിക്കൂറിലധികം ഇഡി വീണയെ ചോദ്യം ചെയ്തിരുന്നു.

കേസിന്‍റെ ഭാഗമായി ആദ്യം അയച്ച സമൻസില്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ വീണ സാവകാശം തേടിയിരുന്നു. തുടർന്നാണ് ഇന്ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാൻ രണ്ടാമതും ഇഡി സമൻസ് അയച്ചത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളുടെയും ചോദ്യം ചെയ്യല്‍ വേഗത്തില്‍ പൂർത്തിയാക്കാൻ ഇഡി ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് വീണയെ തേടി രണ്ടാം സമൻസുമെത്തിയത്.കേസില്‍ ഇഡിക്ക് മുന്നിലെത്തുന്ന വീണക്ക് കുരുക്കായിരിക്കുകയാണ് എസ്‌എഫ്‌ഐഒയുടെ കണ്ടെത്തലുകള്‍. ഐടി സേവനങ്ങള്‍ ഒന്നും തന്നെ ലഭ്യമാക്കാതെ മാസംതോറും വലിയ തുക സിഎംആർഎല്ലില്‍ നിന്ന് കൈപ്പറ്റിയെന്നാണ് എസ്‌എഫഐഒ റിപ്പോർട്ടിലുള്ളത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല.
Previous Post Next Post