VD സതീശൻ സര്‍ക്കാരിൻ്റെ ആദ്യ ബജറ്റ് നാളെ: പ്രഖ്യാപനങ്ങളിലേക്ക് ഉറ്റുനോക്കി കേരളം.

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി വരുമാന വർധന ലക്ഷ്യമിട്ടുള്ള നിർണ്ണായക പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന.ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന പ്രത്യേകത കൂടി ഈ ബജറ്റിനുണ്ട്.സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ധവളപത്രം പുറത്തിറക്കിയ സർക്കാർ, സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനായി വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ബജറ്റില്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത് കിഫ്ബിയുടെ ഘടനയിലുണ്ടാകുന്ന മാറ്റങ്ങളാണ്. കിഫ്ബിയെ പൂർണ്ണമായും ധനവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനും, വരവുചെലവുകള്‍ ബജറ്റിന്റെ ഭാഗമാക്കാനും നിയമഭേദഗതികള്‍ കൊണ്ടുവന്നേക്കും.വിപണിയില്‍ നിന്ന് ഉയർന്ന പലിശ നിരക്കില്‍ കടമെടുക്കുന്ന രീതി അവസാനിപ്പിക്കാൻ വിദഗ്ധ സമിതി നല്‍കിയ ശുപാർശകള്‍ നടപ്പിലാക്കും. വിദഗ്ധ സമിതിയുടെ നിർദ്ദേശങ്ങള്‍ പ്രകാരം, കിഫ്ബിയുടെ നിലവിലെ മികച്ച പ്രോജക്‌ട് മാനേജ്‌മെന്റ്, ക്വാളിറ്റി കണ്‍ട്രോള്‍ സംവിധാനങ്ങള്‍ മറ്റ് സർക്കാർ വകുപ്പുകളിലേക്കും വ്യാപിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നിർദ്ദേശങ്ങളാകും ബജറ്റിലെ പ്രധാന ആകർഷണം.
Previous Post Next Post