പൊൻകുന്നം ഇരുപതാം മൈലിൽ ബസിന് മുൻപിൽ ചാടിയ യുവാവിന് ദാരുണാന്ത്യം.
കടുക്കാമല വളവിന് സമീപമാണ് കുമളിയിലേയ്ക്ക് പോയ കെ.എസ് ആർ ടി സി ബസിന് മുൻപിൽ ചാടിയ യുവാവ് മരിച്ചത്.
യുവാവിൻ്റെ പക്കൽ നിന്ന് ലഭിച്ച ആധാർ കാർഡിൽ നിന്നു കോട്ടയം ആർപ്പൂക്കര സ്വദേശി ടി എസ് രാജേഷ് ആണ് മരിച്ചതെന്നാണ് സൂചന.
ബസ് യുവാവിൻ്റെ തലയിലൂടെ കയറിറങ്ങുകയായിരുന്നു.