പത്തനംതിട്ടയില്‍ അങ്കണവാടി ജീവനക്കാരി മരിച്ചനിലയില്‍; ലൈംഗികപീഡനത്തിനുശേഷം കൊലപ്പെടുത്തിയതായി സംശയം.


അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഗവി മീനാറിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയം. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. റോഡില്‍ നിന്ന് മാറിയാണ് മൃതദേഹം കണ്ടത്. മൂഴിയാർ പൊലീസ് സംഭവസ്ഥലത്തെത്തി.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മീനാർ വഴിയാണ് യുവതി സ്ഥിരമായി ജോലിക്ക് പോയിരുന്നത്. ഇന്നലെ ജോലിക്ക് പോയശേഷം യുവതിയെ കാണാനില്ലായിരുന്നു. തോട്ടില്‍ മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം. ബസ്സില്‍ യാത്ര ചെയ്യുന്നതിനിടയുള്ള വിവരത്തെ തുടർന്നാണ്പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Previous Post Next Post