കോട്ടയം :മദ്യപിച്ച് വാഹനമോടിച്ച് പ്രശ്‌നമുണ്ടാക്കിയ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. ഇത്തിത്താനം സ്വദേശി ജോമി ജോസഫിന് എതിരെയാണ് കേസെടുത്തത്.കോട്ടയം ചിങ്ങവനത്ത് ഇന്നലെ രാവിലെയാണ് മദ്യലഹരിയില്‍ വാഹനമോടിച്ചെത്തിയ യുവതി നാട്ടുകാരുമായി പ്രശ്‌നം ഉണ്ടാക്കിയത്.
യുവതി ഓടിച്ചിരുന്ന കാർ ഒരു സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. നാട്ടുകാർ ചോദ്യം ചെയ്‌തതോടെ മദ്യലഹരിയിലായിരുന്ന യുവതി കൈയ്യേറ്റം ചെയ്യാൻ ആരംഭിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.