ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍;വനിതാ ഡപ്യൂട്ടി സ്പീക്കര്‍ 35 വര്‍ഷത്തിനു ശേഷം

പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി യുഡിഎഫ് (UDF) സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടു.സഭയില്‍ നടന്ന ആവേശകരമായ വോട്ടെടുപ്പില്‍ 99 വോട്ടുകള്‍ നേടിയാണ് ഷാനിമോള്‍ ഉസ്മാന്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. എല്‍ഡിഎഫ് (LDF) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.പി.ഐയിലെ മുഹമ്മദ് മുഹ്‌സിന് 34 വോട്ടുകളാണ് ലഭിച്ചത്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വോട്ടെടുപ്പില്‍ പങ്കടുത്തില്ല. മൂന്ന് അംഗങ്ങളുള്ള ബിജെപി (BJP) വോട്ടെടുപ്പില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുനിന്നു. സ്പീക്കറെ ഒഴിവാക്കി നിര്‍ത്തിയാല്‍ സ്വതന്ത്രര്‍ അടക്കം സഭയില്‍ യുഡിഎഫിന് 101 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഷാനിമോള്‍ ഉസ്മാന്റെ വിജയം തുടക്കം മുതലേ ഉറപ്പായിരുന്നു.
Previous Post Next Post