വാല്‍പാറ അപകടത്തിനു കാരണം;ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവും

സ്കൂള് വിനോദയാത്രാസംഘം സഞ്ചരിച്ച വാന് വാല്പാറയില് മറിഞ്ഞ് പത്തുപേര് മരിക്കാനിടയായ സംഭവത്തില് ഡ്രൈവറുടെ പരിചയക്കുറവടക്കം ചൂണ്ടിക്കാട്ടി മോട്ടോര് വാഹന വകുപ്പിന്റെ റിപ്പോര്ട്ട്.തെളിവുകളും സാഹചര്യങ്ങളും പരിശോധിക്കുമ്പോള് ഡ്രൈവറുടെ അശ്രദ്ധയും സുരക്ഷിതമല്ലാത്ത ഡ്രൈവിംഗുമാണ് അപകടത്തിനിടയാക്കിയതെന്നും മലയോര മേഖലയിലും ചെറിയ റോഡുകളിലും വാഹനം ഓടിക്കുന്നതില് പരിചയക്കുറവുണ്ടായിരുന്നുവെന്നും പാലക്കാട് ആര്ടിഒ കെ.കെ. അജിത്കുമാര് ഹൈക്കോടതിയില്‍ സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നു.

ഹെയര്പിന് വളവുകള് ഇറങ്ങുകയായിരുന്ന വാഹനത്തിന്റെ വേഗം നിരന്തരം ബ്രേക്കില് നിയന്ത്രിക്കുകയായിരുന്നു. ഗിയര് ഡൗണ് ചെയ്ത് എന്ജിന് ഉപയോഗിച്ച്‌ വേഗം നിയന്ത്രിക്കാന് ശ്രമിച്ചില്ല. ഇതു ബ്രേക്ക് ഫെയിഡിംഗിനും വളവില് നിയന്ത്രണം കിട്ടാത്ത അവസ്ഥയ്ക്കും ഇടയാക്കി. അപകടമുണ്ടായ സ്ഥലത്തെ സംരക്ഷണഭിത്തിക്ക് ഉയരക്കുറവുണ്ടായിരുന്നുവെന്നും റിപ്പോര്ട്ടില് പറയുന്നു.
Previous Post Next Post