വെളുത്തുള്ളി വില കുതിച്ചുയര്ന്നു. കഴിഞ്ഞ ആഴ്ചയില് കിലോഗ്രാമിനു 180 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളി വില ഇന്നലെ ചില്ലറ വിപണിയില് 280 രൂപയിലെത്തി.വലുപ്പത്തിന്റെ അടിസ്ഥാനത്തില് പല ഗ്രേഡുകളായി തിരിച്ചാണു കച്ചവടമെങ്കിലും ഭൂരിഭാഗം മാര്ക്കറ്റുകളും വില 280 രൂപയാണ്. കുറഞ്ഞ ഗ്രേഡിലുള്ളവയ്ക്കു കിലോഗ്രാമിന് 250 രൂപയാണ്.
മൊത്തവിപണിയില്നിന്നു കിലോഗ്രാമിനു 200 രൂപയ്ക്കാണ് ചെറുകിട വ്യാപാരികള്ക്കു ലഭിക്കുന്നത്. ഇതിനു പുറമെ മാര്ക്കറ്റിലേക്ക് എത്തുന്ന വെളുത്തുള്ളിയുടെ അളവിലും വലിയ കുറവുണ്ടായതോടെ സമീപ ദിവസങ്ങളില് വില 300 രൂപ കടക്കുമെന്ന് വ്യാപാരികള് പറയുന്നു.