പാനൂർ പൂക്കോം റോഡിലുള്ള മന്തി ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.
ഇന്നലെ വൈകിട്ടോടെ ഭക്ഷണം കഴിച്ച വിദ്യാർത്ഥികള്‍ക്ക് മണിക്കൂറുകള്‍ക്കകം കടുത്ത ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ പാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്.
സംഭവത്തില്‍ കുടുംബാംഗങ്ങള്‍ പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നല്‍കിയതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ അധികൃതർ ഹോട്ടലില്‍ അടിയന്തര പരിശോധന നടത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഹോട്ടല്‍ താല്കാലികമായി അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ഇവിടെനിന്നും ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും, വിശദമായ പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.