ബജറ്റ് വട്ടപ്പൂജ‍്യം, എല്‍കെജി നിലവാരം പോലുമില്ല, കന്നി ബജറ്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി.

വി .ഡി. സതീശൻ സർക്കാർ അവതരിപ്പിച്ച കന്നി ബജറ്റിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി. മുഖ‍്യമന്ത്രി കസേരയില്‍ ആളുമാറിയെന്നല്ലാതെ നയത്തില്‍ മാറ്റമുണ്ടായില്ലെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി.ഗോപകുമാർ പറഞ്ഞു. ബജറ്റ് വട്ടപൂജ‍്യമാണെന്നും എല്‍കെജി നിലവാരം പോലുമില്ലെന്നും പാർട്ടി നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും വിമർശിച്ചു.

യുഡിഎഫിന്‍റെ കവല പ്രസംഗത്തോട് ഉപമിക്കാവുന്നതായിരുന്നു ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രസംഗ മത്സരം ഉണ്ടായിരുന്നുവെങ്കില്‍ പുരസ്കാരം സതീശന് നല്‍കാമായിരുന്നുവെന്നും ആളുകളെ പറ്റിക്കുന്ന കണ്‍കെട്ട് സർക്കസാണ് ബജറ്റെന്നും എം.ടി. രമേശ് ആഞ്ഞടിച്ചു. നേരത്തെ ബജറ്റിനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സമാന വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിരിക്കുന്നത്
Previous Post Next Post