'പ്ലേറ്റും സ്പൂണുമായി വരിക'; നീറ്റ് ക്രമക്കേടിനെതിരെ ദില്ലിയില്‍ ഇന്ന് സിജെപിയുടെ 'പാത്രം കൊട്ടല്‍' സമരം.


വിവാദമായ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. ക്രമക്കേടുകളില്‍ പ്രതിഷേധിച്ച്‌ കോക്രോച്ച്‌ ജനത പാർട്ടി സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രക്ഷോഭം ഇന്ന് ദില്ലിയിലെ ജന്തർ മന്തറില്‍ നടക്കും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് സിജെപിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് വീണ്ടും പ്രതിഷേധം കടുപ്പിക്കുന്നത്. ആദ്യഘട്ട സമരം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജന്തർ മന്തറില്‍ രണ്ടാമത്തെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ പ്രക്ഷോഭത്തിനായി ദില്ലി പൊലീസിന്റെ ഔദ്യോഗിക അനുമതി ലഭിച്ചതായി പാർട്ടി ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് കൃത്യം ഒരു മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ പരിപാടിയില്‍ വേറിട്ട ഒരു സമരരീതിയാണ് സിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തില്‍ പങ്കെടുക്കാൻ എത്തുന്നവർ കയ്യില്‍ ഒരു പ്ലേറ്റും സ്പൂണും കരുതണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.

Previous Post Next Post