മാതാപിതാക്കള്‍ക്ക് സംശയം, പരിശോധിച്ചപ്പോള്‍ 15 കാരി ഗര്‍ഭിണി, 24കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്, സംഭവം കോന്നിയില്‍.


15 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ കോന്നി അരുവാപ്പുലം കൊക്കാത്തോട് സ്വദേശിയെയാണ് തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ കുടുംബവുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡനം നടത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് അറിവായത്.

Previous Post Next Post