ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്.

നയപ്രഖ്യാപനത്തിനു ശേഷം പിരിഞ്ഞ നിയമസഭ ഇന്നു വീണ്ടും സമ്മേളിക്കും. ഇന്നു രാവിലെ ഒൻപതിന് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും.കോണ്ഗ്രസിലെ ഷാനിമോള്‍ ഉസ്മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലാണ് മത്സരം.

ചരമോപചാരവും ഗവർണറുടെ നയപ്രഖ്യാനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയും ഇന്ന് നടക്കും. വ്യാഴാഴ്ച വരെയാണ് നന്ദിപ്രമേയത്തിന്മേല്‍ ചർച്ച നടക്കുക.

ചോദ്യോത്തരവേള ഈ ദിവസങ്ങളില്‍ ഒഴിവാക്കിയെങ്കിലും ശ്യൂന്യവേളയില്‍ പ്രതിപക്ഷം അടിന്തര പ്രമേയം കൊണ്ടുവന്നാല്‍ അത് പരിഗണനയ്ക്കെടുക്കും.

19ന് മുഖ്യമന്ത്രി വി.ഡി. സതീശൻ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. 22, 23, 24 തീയതികളില്‍ ബജറ്റിലുള്ള ചർച്ച നടക്കും. തുടർന്ന് 30ന് നടപടികള്‍ പൂർത്തിയാക്കി സമ്മേളനം അവസാനിക്കും.
Previous Post Next Post