സ്വര്‍ണവിലയില്‍ വൻ ഇടിവ്; ഒറ്റയടിക്ക് 2,040 രൂപ കുറഞ്ഞു, പവന് ഒരു ലക്ഷം രൂപയ്ക്ക് തൊട്ടുമുകളില്‍.

സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഒരു ദിവസം കൊണ്ട് പവന് 2,040 രൂപയും ഗ്രാമിന് 255 രൂപയും കുറഞ്ഞതോടെ ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമായി.കേരള ഗോള്‍ഡ് മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം, ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 12,845 രൂപയും പവന് 1,02,760 രൂപയുമാണ് വില. ജനുവരിക്ക് ശേഷം ആദ്യമായാണ് സ്വർണ വിലയില്‍ ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ മാസം റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണവിലയില്‍ നിന്ന് വലിയ തിരിച്ചിറക്കമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. മെയ് 25-ന് പവന് 1,16,880 രൂപയായിരുന്നു വില. അവിടെ നിന്ന് ഇന്നത്തെ നിരക്കിലേക്ക് എത്തുമ്പോള്‍ പവന് 14,120 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

സ്വർണവിലയ്‌ക്കൊപ്പം വെള്ളിവിലയും താഴ്ന്നിട്ടുണ്ട്. ഇന്ന് കേരളത്തില്‍ ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാം വെള്ളിക്ക് 2,350 രൂപയുമാണ് വില.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണ നിരക്കുകള്‍-

ജൂണ്‍ 15- 1,11,120 രൂപ

ജൂണ്‍ 16- 1,11,000 രൂപ

ജൂണ്‍ 17- 1,10,800 രൂപ

ജൂണ്‍ 18- 1,09,640 രൂപ

ജൂണ്‍ 19- 1,06,960 രൂപ

ജൂണ്‍ 20- 1,07,120 രൂപ

ജൂണ്‍ 21- 1,07,120 രൂപ

ജൂണ്‍ 22- 1,07,440 രൂപ| വൈകുന്നേരം- 1,08,520 രൂപ

ജൂണ്‍ 23- 1,07,000 രൂപ

ജൂണ്‍ 24- 1,05,840 രൂപ

ജൂണ്‍ 25- 1,02,760 രൂപ
Previous Post Next Post